ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അവസാനിച്ചപ്പോൾ ലഖ്‌നൗ എല്ലാവര്‍ക്കും വെല്ലുവിളിയാവുമെന്നുറപ്പായിരിക്കുകയാണ്. കെ എല്‍ രാഹുലിനെ നായകനാക്കി രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയും നിലനിര്‍ത്തി മെഗാ ലേലത്തിലേക്കെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഇത്തവണ തകര്‍പ്പന്‍ താരനിരയെത്തന്നെയാണ് ഒപ്പം കൂട്ടിയിരിക്കുന്നത്.